പിറവം..... വാഹനാപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. ഇന്നലെ രാത്രി ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പിറവം കക്കാട് ആനക്കാവിൽ മനു (38) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി പത്തു മണിക്ക് പിറവം പള്ളി കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.
Young man dies in vehicle accident
